Currency

മസ്‌കത്തില്‍ വ്യാഴാഴ്ച ജലവിതരണം മുടങ്ങും

സ്വന്തം ലേഖകന്‍Wednesday, February 8, 2017 8:10 pm

പകല്‍ 12 മണിക്കൂറാണ് ജല വിതരണം തടസപ്പെടുന്നത്. മത്ര, ആമിറാത്ത്, ഖുറം എന്നിവിടങ്ങളില്‍ ജലവിതരണം മുടങ്ങുമെന്നാണ് വൈദ്യുതി, ജലവിതരണ പൊതുവിഭാഗം അറിയിച്ചിരിക്കുന്നത്.

മസ്‌കത്ത്: മസ്‌കത്തില്‍ വ്യാഴാഴ്ച ജലവിതരണം മുടങ്ങും. പകല്‍ 12 മണിക്കൂറാണ് ജല വിതരണം തടസപ്പെടുന്നത്. മത്ര, ആമിറാത്ത്, ഖുറം എന്നിവിടങ്ങളില്‍ ജലവിതരണം മുടങ്ങുമെന്നാണ് വൈദ്യുതി, ജലവിതരണ പൊതുവിഭാഗം അറിയിച്ചിരിക്കുന്നത്.

പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ജലവിതരണം നിര്‍ത്തിവയ്ക്കുന്നതെന്നും അധികൃതര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. ആവശ്യമായ വെള്ളം നേരത്തെ തന്നെ ടാങ്കുകളില്‍ ശേഖരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x