
ദോഹ: വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഇലക്ക്ട്രോണിക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. വിദ്യാര്‍ത്ഥികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള റേഡിയോ ഫ്രിക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്.എഫ്.ഐ.ഡി.) സംവിധാനം ആണ് രാജ്യത്തെ പ്രമുഖ സ്വകാര്യ സ്കൂളില്‍ പുതിയ ഇലക്ട്രോണിക് തിരിച്ചറിയല്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിലൂടെ നടപ്പാക്കുന്നത്. എന്നാല്‍ പുതിയ സംവിധാനം കൊണ്ടുവരുന്നതില്‍ രക്ഷിതാക്കളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
കുട്ടികളുടെ ചലനം നിരീക്ഷിക്കാനായി ട്രാക്കിങ് സംവിധാനം നടപ്പാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ചില രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി. ബ്ലൂടൂത്ത് സാങ്കേതിക വിദ്യയോട് കൂടിയ കാര്‍ഡിന് ഒരുവര്‍ഷത്തേക്ക് 1200 റിയാലാണ് ഒരു വിദ്യാര്‍ത്ഥി നല്‍കേണ്ടത്. സ്കൂള്‍ ബസ്, ലാബ്, സ്കൂള്‍ ഹാള്‍, ക്ലാസ് മുറികള്‍ എന്നിവിടങ്ങളിലും ബ്ലൂടൂത്ത് ബീക്കണുകള്‍ സ്ഥാപിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ എല്ലാ ചലനങ്ങളും നിരീക്ഷിക്കാന്‍ കഴിയും. ഇലക്ട്രോ മാഗ്നറ്റിക് ഉപയോഗിച്ചാണ് വയര്‍ലസ് വഴി വിവരങ്ങള്‍ കൈമാറുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.