Currency

എണ്ണ ഉല്‍പാദനം; മേയില്‍ ചേരുന്ന ഒപെക് യോഗം തീരുമാനമെടുക്കും

സ്വന്തം ലേഖകന്‍Friday, February 10, 2017 5:17 pm

ദോഹ: എണ്ണ ഉല്‍പാദനത്തില്‍ ജൂണ്‍ വരെ വരുത്തിയ നിയന്ത്രണം തുടരണമോയെന്ന് എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മായ ഒപെക് യോഗം വിലയിരുത്തും. മേയില്‍ ചേരുന്ന ഒപെക് യോഗം ഇക്കാര്യം വിലയിരുത്തുമെന്നു ഖത്തര്‍ ഊര്‍ജമന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലേഹ് അല്‍ സാദ അറിയിച്ചു. നിയന്ത്രണം ആറുമാസത്തേക്കൂ കൂടി തുടരാനുള്ള സാധ്യതയുണ്ട്. ഇത് സംബന്ധിച്ച് മേയ് 25നു വിയന്നയില്‍ ചേരുന്ന ഒപെക് യോഗം തീരുമാനമെടുക്കും.

കഴിഞ്ഞ വര്‍ഷം അവസാനം കൂടിയ ഒപെക് ഒപെക് ഇതരരാജ്യങ്ങളുടെ തീരുമാന പ്രകാരം എണ്ണ ഉല്‍പാദനം ഒപെക് രാജ്യങ്ങള്‍ പ്രതിദിനം12 ലക്ഷം ബാരലും റഷ്യ ഉള്‍പ്പടെയുള്ള ഒപെക് ഇതരരാജ്യങ്ങള്‍ 5.62 ലക്ഷം ബാരലും കുറയ്ക്കാനാണ് തീരുമാനിച്ചത്. ഉല്‍പാദനം കുറച്ചതിന് ശേഷം എണ്ണവില അന്‍പതു ഡോളറിനു മുകളില്‍ തുടരുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x