Currency

വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യത

സ്വന്തം ലേഖകന്‍Monday, February 13, 2017 12:15 pm

രാജ്യത്തിന്റെ വടക്കന്‍ പ്രവിശ്യകളില്‍ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യത. മുസന്ദം, വടക്കന്‍ ബാത്തിന, ബുറൈമി, ഹജര്‍ പര്‍വതനിരകളുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

മസ്‌കത്ത്: രാജ്യത്തിന്റെ വടക്കന്‍ പ്രവിശ്യകളില്‍ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യത. മുസന്ദം, വടക്കന്‍ ബാത്തിന, ബുറൈമി, ഹജര്‍ പര്‍വതനിരകളുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. രാജ്യത്ത് വിവിധയിടങ്ങളില്‍ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും.

അതേസമയം മസ്‌കത്തില്‍ മഴയ്ക്കുള്ള സാധ്യത കുറവായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചകളില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ താപനില താഴ്ന്നതിനെ തുടര്‍ന്ന് മഴയും മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x