പുതിയ മസ്കത്ത് വിമാനത്താവള പാസഞ്ചര്‍ ടെര്‍മിനലിന്റെ നിര്‍മാണം 96 ശതമാനം പൂര്‍ത്തിയായി. നിലവില്‍ പ്രവര്‍ത്തന പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
മസ്കത്ത്: പുതിയ മസ്കത്ത് വിമാനത്താവള പാസഞ്ചര്‍ ടെര്‍മിനലിന്റെ നിര്‍മാണം 96 ശതമാനം പൂര്‍ത്തിയായി. നിലവില്‍ പ്രവര്‍ത്തന പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം തന്നെ ടെര്‍മിനല്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം മന്ത്രി ഡോ. അഹ്മദ് അല്‍ ഫുതൈസി പറഞ്ഞു.
ദുകം വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും 50 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. പുതിയ മസ്കത്ത് വിമാനത്താവള ടെര്‍മിനലിന് പുറമെ ബാത്തിന എക്സ്പ്രസ്വേയും ഈ വര്‍ഷം അവസാനത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കും.
സ്വകാര്യ സംരംഭകര്‍ക്ക് വ്യോമയാന മേഖലയില്‍ അവസരം നല്‍കുന്നതിനുള്ള നീക്കങ്ങളും പുരോഗമിച്ചുവരുകയാണ്. സ്വകാര്യ വിമാന കമ്പനികളായ സലാല എയര്‍, ശര്‍ഖിയ എയര്‍ലൈന്‍ എന്നിവക്കുപുറമെ സൊഹാര്‍ ഏവിയേഷന്‍ കോളജിനുമുള്ള ലൈസന്‍സിങ് നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.