യുവജനങ്ങളെ കായിക മത്സരങ്ങളിലേക്ക് ആകര്‍ഷിക്കാനും ശരിയായ വ്യായാമത്തിലൂടെ ആരോഗ്യകരമായ ജീവിതരീതിയിലേക്ക് നയിക്കുന്നതിനും എല്ലാ വര്‍ഷവും ഫെബ്രുവരിയിലെ രണ്ടാം ചൊവ്വാഴ്ചയാണ് ഖത്തര്‍ ദേശീയ കായികദിനമായി ആഘോഷിക്കുന്നത്.
ദോഹ: ദേശീയ കായിക ദിനമായ ഫെബ്രുവരി 14ന് രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു. യുവജനങ്ങളെ കായിക മത്സരങ്ങളിലേക്ക് ആകര്‍ഷിക്കാനും ശരിയായ വ്യായാമത്തിലൂടെ ആരോഗ്യകരമായ ജീവിതരീതിയിലേക്ക് നയിക്കുന്നതിനും എല്ലാ വര്‍ഷവും ഫെബ്രുവരിയിലെ രണ്ടാം ചൊവ്വാഴ്ചയാണ് ഖത്തര്‍ ദേശീയ കായികദിനമായി ആഘോഷിക്കുന്നത്. ഭരണനിര്‍വഹണ ചുമതലയുള്ള അമീരി ദീവാനാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചത്. ആറാമത് ദേശീയ കായികദിനാഘോഷമാണ് നാളെ നടക്കുന്നത്.
ആസ്പയര്‍ സോണ്‍, അല്‍വക്ര സ്റ്റേഡിയം, കത്താറ, ലുസൈല്‍, എജ്യുക്കേഷന്‍ സിറ്റി, പേള്‍ ഖത്തര്‍, ഏഷ്യന്‍ ടൗണ്‍ തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം ചൊവ്വാഴ്ച നടക്കുന്ന ആഘോഷപരിപാടികളിലേക്ക് സ്വദേശികളെന്നോ വിദേശികളെന്നോ വ്യത്യാസമില്ലാതെ ആയിരങ്ങളാണ് എത്തിച്ചേരുക. ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ദേശീയകായികദിനാഘോഷത്തോടനുബന്ധിച്ച് ഒരാഴ്ച നീളുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.