28 രാഷ്ട്രങ്ങളില്‍ നിന്നുള്ള 750 പ്രസാധകര് പങ്കെടുക്കുന്ന മേളയില്‍ 590 പ്രസാധകര് നേരിട്ടാണ് പങ്കെടുക്കുന്നത്. അതേസമയം 160 പ്രസാധകര് ഏജന്‍സികളിലൂടെയാണ് പങ്കെടുക്കുന്നത്.
മസ്കത്ത്: 22ാമത് മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് ഈ മാസം 22ന് തുടക്കം. 28 രാഷ്ട്രങ്ങളില്‍ നിന്നുള്ള 750 പ്രസാധകര് പങ്കെടുക്കുന്ന മേളയില്‍ 590 പ്രസാധകര് നേരിട്ടാണ് പങ്കെടുക്കുന്നത്. അതേസമയം 160 പ്രസാധകര് ഏജന്‍സികളിലൂടെയാണ് പങ്കെടുക്കുന്നത്. ഒമാന്‍ കണ്വെന്ഷന് ആന്‍ഡ് എക്സിബിഷന് സെന്ററില്‍ മാര്‍ച്ച് നാലുവരെയാണ് പുസ്തകോത്സവം.
രാവിലെ പത്ത് മുതല്‍ രാത്രി പത്തു വരെയാണ് പ്രദര്‍ശനം നടക്കുന്നത്. വെള്ളിയാഴ്ചകളില്‍ വൈകുന്നേരം നാലുമുതല്‍ പത്തുവരെയായിരിക്കും പ്രവേശനം. നാഷനല്‍ ഹ്യുമന്‍ റൈറ്റ്സ് കമീഷന്, നാഷനല്‍ യൂത്ത് കമീഷന് തുടങ്ങി വിവിധ ഏജന്‍സികളും കമ്മിറ്റികളും മേളയുടെ നടത്തിപ്പിനായി സഹകരിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.