ബഹ്റൈനില്‍ പ്രവേശിച്ച കാറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ഖത്തറിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഖത്തറിന്റെ വടക്ക് ഭാഗങ്ങളെ പൊടിക്കാറ്റ് കൂടുതലായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
ദോഹ: ഖത്തറില്‍ ദിവസങ്ങളായി തുടര്‍ന്ന് വന്ന മഴയ്ക്ക് ശമനം. എന്നാല്‍ വടക്കന്‍ ഉള്‍ക്കടലില്‍ നിന്നുള്ള പൊടിക്കാറ്റ് രാജ്യത്തേക്ക് അടുക്കുന്നതായി കാലാവസ്ഥാ വകുപ്പ്. ബഹ്റൈനില്‍ പ്രവേശിച്ച കാറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ഖത്തറിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഖത്തറിന്റെ വടക്ക് ഭാഗങ്ങളെ പൊടിക്കാറ്റ് കൂടുതലായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
മഴയ്ക്ക് ഇന്നലെയോടെ ശമനമായെങ്കിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. മഴയ്ക്ക് ശമനമായെങളകിലും തണുത്ത കാറ്റ് വീശുന്നത് തണുപ്പ് വര്‍ധിപ്പിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.