ഒമാനില്‍ മീറ്റര്‍ ഘടിപ്പിച്ച ടാക്സികള്‍ ഉടന്‍ ഓടിത്തുടങ്ങും. ഇബ്തിക്കര്‍, മുവസലാത് ടാക്സികള്‍ക്ക് ഒമാന്‍ ഗതാഗത മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ അഞ്ഞൂറ് ടാക്സികള്‍ നിരത്തിലിറക്കുമെന്ന് മുവസലാത്ത് അറിയിച്ചു.
മസ്ക്കത്ത്: ഒമാനില്‍ മീറ്റര്‍ ഘടിപ്പിച്ച ടാക്സികള്‍ ഉടന്‍ ഓടിത്തുടങ്ങും. ഇബ്തിക്കര്‍, മുവസലാത് ടാക്സികള്‍ക്ക് ഒമാന്‍ ഗതാഗത മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ അഞ്ഞൂറ് ടാക്സികള്‍ നിരത്തിലിറക്കുമെന്ന് മുവസലാത്ത് അറിയിച്ചു.
ത്രീ, ഫോര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് വേണ്ടിയും സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തുമാണ് ഇബ്തിക്കര്‍ സര്‍വീസ് നടത്തുന്നത്. എന്നാല്‍ മുവസലാത്ത് രാജ്യാന്തര വിമാനത്താവളത്തിലും വാണിജ്യ കേന്ദ്രങ്ങളിലും സര്‍വീസ് നടത്തും.
നിലവില്‍ മുവസലാത്ത് വിമാനത്താവളങ്ങളില്‍ 150 സര്‍വീസും വിവിധ മാളുകളില്‍ 150 ടാക്സികളും 200 കോള്‍ ഓണ്‍ ടാക്സി സര്‍വീസും നടത്തുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.