Currency

വിദേശ തൊഴിലാളികള്‍ക്കെതിരായ ചൂഷണങ്ങള്‍ തടയാന്‍ ഖത്തറില്‍ പുതിയ കമ്പനി

സ്വന്തം ലേഖകന്‍Monday, February 20, 2017 9:28 am

കമ്പനി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. സ്വീഡന്‍ ആസ്ഥാനമായുള്ള വി.എഫ്.സി എന്ന കമ്പനിയെയാണ് സര്‍ക്കാര്‍ ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

ദോഹ: ഖത്തറില്‍ വിദേശ തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട ചൂഷണങ്ങള്‍ തടയാനും നിയമനത്തിലെ കാലതാമസം ഒഴിവാക്കാനുമായി പുതിയ കമ്പനി വരുന്നു. ഇതിനായി ചുമതലപ്പെടുത്തിയ കമ്പനി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. സ്വീഡന്‍ ആസ്ഥാനമായുള്ള വി.എഫ്.സി എന്ന കമ്പനിയെയാണ് സര്‍ക്കാര്‍ ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

വിദേശ രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ അമിതമായി ചാര്‍ജ് ഈടാക്കുന്നതുള്‍പ്പെടെയുള്ള ചൂഷണങ്ങള്‍ നടക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഖത്തറിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന 39 രാജ്യങ്ങളിലും കമ്പനിയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.

തൊഴില്‍ കരാറിന്റെ പകര്‍പ്പുകള്‍ കമ്പനി ഓണ്‍ലൈനായി മന്ത്രാലയത്തിന് കൈമാറും. അതേസമയം തൊഴില്‍ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ഫീസ് സ്വിസ് കമ്പനിക്ക് തൊഴിലുടമയാണ് നല്‍കേണ്ടത്. ഈ തുക തൊഴിലാളികളില്‍ നിന്ന് ഈടാക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x