എണ്ണവിലയിടിവ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയും ചെലവുചുരുക്കലുമാണ് വാഹന വിപണിക്ക് തിരിച്ചടിയായത്. ജനുവരിയില്‍ പുതിയ വാഹനങ്ങളുടെ ആകെ രജിസ്‌ട്രേഷനില്‍ 19.5 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.
മസ്‌കത്ത്: ജനുവരിയിലും വാഹന വിപണിയില്‍ മാന്ദ്യം തുടരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എണ്ണവിലയിടിവ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയും ചെലവുചുരുക്കലുമാണ് വാഹന വിപണിക്ക് തിരിച്ചടിയായത്. ജനുവരിയില്‍ പുതിയ വാഹനങ്ങളുടെ ആകെ രജിസ്‌ട്രേഷനില്‍ 19.5 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം ജനുവരിയില്‍ 8,612 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് 6935 വാഹനങ്ങളാണ് ഈ വര്‍ഷം ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഉപവിഭാഗങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വാണിജ്യ വാഹനങ്ങളുടെയും ടാക്‌സികളുടെയും വില്‍പനയാണ് ഏറ്റവും കുറഞ്ഞത്. ഡ്രൈവിങ് സ്‌കൂള്‍ വാഹന രജിസ്‌ട്രേഷന്‍ 18.5 ശതമാനം കുറഞ്ഞപ്പോള്‍ മോട്ടോര്‍ ബൈക്കുകളുടെ രജിസ്‌ട്രേഷനിലും കുറവ് രേഖപ്പെടുത്തി. 63 ബൈക്കുകളാണ് ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞവര്‍ഷം 1,00,144 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 74.80 ശതമാനവും സ്വകാര്യ വാഹനങ്ങളായിരുന്നു. സാമ്പത്തിക അരക്ഷിതാവസ്ഥയാണ് വാഹന വിപണിയിലെ മാന്ദ്യത്തിന് കാരണം. അതേസമയം ഈ വര്‍ഷം അവസാനത്തോടെ സ്ഥിതിഗതികള്‍ക്ക് മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാഹന ഡീലര്‍ഷിപ്പുകളുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.