
ദോഹ: ഖത്തറിലെ മൂന്ന് ബാങ്കുകളുടെ ലയനം അടുത്തവര്‍ഷം യാഥാര്‍ത്ഥ്യമായേക്കും. മസ്റഫ് അല്‍റയാന്‍, ബര്‍വ്വ ബാങ്ക്, ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് ഖത്തര്‍ എന്നീ ബാങ്കുകളാണ് അടുത്ത വര്‍ഷത്തോടെ ലയിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്നത്. മൂന്ന് ബാങ്കുകളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അതോറിറ്റികളില്‍ നിന്നും മൂന്ന് ബാങ്കിന്റെയും ഓഹരി ഉടമകളില്‍ നിന്നും ഉടന്‍ തന്നെ അംഗീകാരം ലഭിക്കുമെന്നുമാണ് സൂചന.
ഈ മൂന്ന് ബാങ്കുകളും ലയിക്കുന്നതോടെ 173 ബില്യണ്‍ റിയാല്‍ ആസ്തിയുള്ള ഒരു സ്ഥാപനമായി മാറും. ഈ മൂലധനം ഉപയോഗപ്പെടുത്തി അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ സഹായിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.