Currency

ഖത്തറിലെ 80% താമസക്കാര്‍ ആറ് രാജ്യങ്ങളില്‍ നിന്നുളളവര്‍

സ്വന്തം ലേഖകന്‍Sunday, February 26, 2017 9:08 am

ജുറെ സ്നോജ് എന്ന കണ്‍സള്‍ട്ടന്റാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുളളത്. നാല് വര്‍ഷം കൊണ്ടാണ് ഈ കണക്കെടുപ്പ് സാധ്യമായത്. ഇന്ത്യ, നേപ്പാള്‍, ഖത്തര്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവരാണ് എണ്‍പത് ശതമാനം പേരും.

ദോഹ: രാജ്യത്ത് താമസിക്കുന്നവവരില്‍ എണ്‍പത് ശതമാനവും ആറ് രാജ്യങ്ങളില്‍ നിന്നുളളവരെന്ന് റിപ്പോര്‍ട്ട്. ജുറെ സ്നോജ് എന്ന കണ്‍സള്‍ട്ടന്റാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുളളത്. നാല് വര്‍ഷം കൊണ്ടാണ് ഈ കണക്കെടുപ്പ് സാധ്യമായത്. ഇന്ത്യ, നേപ്പാള്‍, ഖത്തര്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവരാണ് എണ്‍പത് ശതമാനം പേരും.

ഖത്തര്‍ സര്‍ക്കാരിന്റെയും വിവിധ എംബസികളുടെയും കണക്കുകള്‍ പ്രകാരം തയാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഖത്തറികള്‍ സ്വന്തം രാജ്യത്ത് ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുന്നുവെന്നും വ്യക്തമാക്കുന്നു. മൊത്തം ജനസംഖ്യയുടെ പന്ത്രണ്ട് ശതമാനം മാത്രമാണ് സ്വദേശികളുള്ളത്. രാജ്യത്തുളള ബംഗ്ലാദേശികളിലേറെയും നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്നവരാണ്. 2013ല്‍ 137000 ബംഗ്ലാദേശികളുണ്ടായിരുന്ന സ്ഥാനത്ത് 104ശതമാനം വര്‍ധനയോടെ ഇവരുടെ എണ്ണം 280000 ആയി ഉയര്‍ന്നു.

ഫിലിപ്പൈന്‍, പാക്കിസ്ഥാനികളുടെ എണ്ണവും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നാല്‍പ്പത് ശതമാനം ഉയര്‍ന്നു. ഇന്ത്യാക്കാരാണ് രാജ്യത്ത് ഏറ്റവും കൂടുതലുളളത്. ഇന്ത്യക്കാരുടെ എണ്ണത്തില്‍ 20ശതമാനമാണ് വര്‍ധന. നേപ്പാള്‍, ലെബനന്‍, മലേഷ്യ, പലസ്തീന്‍, റഷ്യ, ദക്ഷണി കൊറിയ ക്രൊയേഷ്യ, ഹംഗറി തുടങ്ങിയ രാജ്യങ്ങല്‍ നിന്നുളളവരുടെ എണ്ണവും ഇനിയും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x