നിലവിലെ നിയമത്തിന്റെ ഭേദഗതി തയാറായിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുടെ കൂടി അംഗീകാരം ലഭിക്കുന്നതോടെ ഈ മാസം അവസാനത്തോടെ അത് നിയമമാകും. തുടര്‍ന്ന് വെബ്‌സൈറ്റില്‍ അപേക്ഷാ ഫോറം ലഭ്യമാക്കും.
മസ്‌കത്ത്: വിനോദത്തിനും മറ്റുമായി ഉപയോഗിക്കുന്ന ആളില്ലാ പേടകങ്ങള്‍ക്ക് (ഡ്രോണുകള്‍) അപേക്ഷ നല്‍കി ഒരു മാസത്തിനകം ലൈസന്‍സ് ലഭ്യമാക്കും വിധം നടപടിക്രമങ്ങള്‍ എളുപ്പമാക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചു. മാത്രവുമല്ല നിര്‍ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് വിനോദ, വാണിജ്യ ആവശ്യങ്ങള്‍ക്ക് ഡ്രോണുകള്‍ ഇറക്കുമതി ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും എളുപ്പമാകും.
നിലവിലെ നിയമത്തിന്റെ ഭേദഗതി തയാറായിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുടെ കൂടി അംഗീകാരം ലഭിക്കുന്നതോടെ ഈ മാസം അവസാനത്തോടെ അത് നിയമമാകും. തുടര്‍ന്ന് വെബ്‌സൈറ്റില്‍ അപേക്ഷാ ഫോറം ലഭ്യമാക്കും. നേരത്തേ ലൈസന്‍സ് ലഭിക്കാന്‍ നാലുമാസം വരെ സമയമെടുത്തിരുന്നു.
അംഗീകാരമില്ലാതെ ഡ്രോണുകള്‍ രാജ്യത്തേക്ക് കടത്തുന്നതും ഉപയോഗിക്കുന്നതും ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാലാണ് നിയമം ലഘൂകരിക്കുന്നത്. ലൈസന്‍സിനും മറ്റു നടപടി ക്രമങ്ങള്‍ക്കുമായി 25 റിയാലാണ് ഈടാക്കുന്നത്. എന്നാല്‍ ഡ്രോണിന്റെ ഭാരം, ലൈസന്‍സ് കാലാവധി എന്നിവയ്ക്ക് അനുസരിച്ച് ലൈസന്‍സ് ഫീസ് വ്യത്യാസപ്പെടും.
അപേക്ഷകര്‍ ഡ്രോണുകള്‍ പറപ്പിക്കുന്ന മേഖലയും ലൈസന്‍സിനുള്ള അപേക്ഷയില്‍ വ്യക്തമാക്കണം. വിമാനത്താവള പരിസരമടക്കം സുരക്ഷാ ഭീഷണിയുള്ള മേഖലയില്‍ അനുമതി നല്‍കില്ല. വീടുകള്‍, സംരക്ഷിത മേഖലകള്‍, ബീച്ചുകള്‍, തുടങ്ങിയ ഇടങ്ങളിലും അനുവാദമുണ്ടാകില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.