
ഒമാന്‍: അനധികൃത പണമിടപാടുകാര്‍ക്കും കൊള്ളപലിശക്ക് പണം കടം നല്കുന്നവര്ക്കും ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ മുന്നറിയിപ്പ്. ബാങ്കിന്റെ അനുമതിയില്ലാതെ ദേശീയ കറന്‍സിയില്‍ ഇടപാടുകള്‍ നടത്തുന്നത് നിയമവിരുദ്ധമാണ്. അതേസമയം പലിശയ്ക്ക് പണം നല്‍കുന്നതിനൊപ്പം വാങ്ങുന്നതും ധനകാര്യ കുറ്റകൃത്യങ്ങളില്‍ പെട്ടതാണ്. പിടിക്കപ്പെടുന്ന പക്ഷം കടുത്ത ശിക്ഷ ലഭിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് അധികൃതരെ ഉദ്ധരിച്ച് ഒമാന്‍ ഒബ്സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു.
അനധികൃതമായി ഒമാനി റിയാല്‍ മറ്റ് കറന്‍സികളുമായി മാറ്റി നല്‍കുന്നതും ധനകാര്യ കുറ്റകൃത്യങ്ങളുടെ പരിധിയില്‍പ്പെടും. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെട്ടാല്‍ നിയമലംഘനത്തിന്റെ തോത് അനുസരിച്ച് ജയില്‍ ശിക്ഷയും നാടുകടത്തലും വരെ ലഭിക്കാന്‍ സാധ്യതയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.