Currency

ഒമാനില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് വര്‍ധന

സ്വന്തം ലേഖകന്‍Thursday, March 2, 2017 12:15 pm

വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സിലും ലൈഫ് ഇന്‍ഷുറന്‍സിലും വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയപ്പോള്‍, ഗ്രൂപ്പ് ഇന്‍ഷുറന്‍സില്‍ 20 ശതമാനം കുറവ് രേഖപ്പെടുത്തി. ജോലിക്കിടയില്‍ ഉണ്ടാകുന്ന മരണം, പരുക്ക്, രോഗം എന്നിവയ്ക്ക് വിദേശികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് ഇന്‍ഷുറന്‍സ് സഹായം ലഭിന്നുണ്ട്.

മസ്‌കത്ത്: ഒമാനില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് രംഗത്ത് വര്‍ധന. പന്ത്രണ്ടര ശതമാനം വര്‍ദ്ധനയുണ്ടായതായി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി. വിദേശികള്‍ക്കിടയില്‍ നടത്തിവരുന്ന ബോധവത്കരണമാണ് ആരോഗ്യ ഇന്‍ഷുറന്‍സ് വര്‍ധിക്കുവാനുള്ള കാരണം. രാജ്യത്തു മുന്നില്‍ നില്‍ക്കുന്ന മോട്ടോര്‍ ഇന്‍ഷുറന്‍സിനു തൊട്ടുപിന്നിലാണ് ആരോഗ്യ ഇന്‍ഷുറന്‍സ് ഇപ്പോഴുള്ളത്.

വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സിലും ലൈഫ് ഇന്‍ഷുറന്‍സിലും വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയപ്പോള്‍, ഗ്രൂപ്പ് ഇന്‍ഷുറന്‍സില്‍ 20 ശതമാനം കുറവ് രേഖപ്പെടുത്തി. ജോലിക്കിടയില്‍ ഉണ്ടാകുന്ന മരണം, പരുക്ക്, രോഗം എന്നിവയ്ക്ക് വിദേശികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് ഇന്‍ഷുറന്‍സ് സഹായം ലഭിന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ബോധവത്കരണമാണ് ഫലമായാണ് ഈ വര്‍ധന. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ആണ് ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിയില്‍ വരുന്ന വിദേശികളുടെ എണ്ണം വര്‍ധിച്ചത്.

അതേസമയം നിലവില്‍ ഒമാനിലെ സ്വദേശികള്‍ക്ക് മാത്രം സഹായം ലഭിക്കുന്ന സാമൂഹിക ഇന്‍ഷുറന്‍സ് നിയമത്തിന് കീഴില്‍ വിദേശികളെ കൊണ്ടുവരുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ പുരോഗമിച്ചുവരുകയാണ്. തൊഴില്‍ കരാര്‍ റദ്ദാക്കപ്പെടുമ്പോഴുള്ള ആനുകൂല്യം മാത്രമാണ് നിലവില്‍ വിദേശ തൊഴിലാളിക്ക് ലഭിച്ചുവരുന്നതും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x