Currency

അനധികൃത വില്ല വിഭജനത്തിനെതിരെ കര്‍ശന നടപടി

സ്വന്തം ലേഖകന്‍Thursday, March 2, 2017 2:19 pm

2014ലെ ഭേദഗതിചെയ്ത എട്ടാംനമ്പര്‍ നിയമപ്രകാരം വില്ലകളില്‍ അറ്റകുറ്റപ്പണി, നവീകരണം, വിഭജനം, വിപുലീകരണം, പൊളിച്ചുമാറ്റല്‍, കുഴിയെടുക്കല്‍, കുഴിയുള്ള നിരപ്പ് ശരിയാക്കല്‍ എന്നിവയ്ക്ക് നഗരസഭയുടെ രേഖാമൂലമുള്ള അനുമതി ആവശ്യമാണ്.

ദോഹ: രാജ്യത്ത് അനധികൃതമായി വില്ലകളും അപ്പാര്‍ട്ട്‌മെന്റുകളും വിഭജിക്കുന്നതിനെതിരെ കര്‍ശന നടപടിക്ക് ശുപാര്‍ശ. നിയമലംഘകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് രാജ്യത്തെ എല്ലാ നഗരസഭകളോടും മുനിസിപ്പല്‍ കൗണ്‍സില്‍ (സി.എം.സി) നിര്‍ദേശിച്ചു. സംശയാസ്പദമായ വില്ലകളുടെ പരിശോധനയ്ക്ക് അനുമതി നല്‍കുന്നതില്‍ പബ്ലിക് പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് കൂടുതല്‍ ശ്രമം വേണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.

അതേസമയം 2014ലെ ഭേദഗതിചെയ്ത എട്ടാംനമ്പര്‍ നിയമപ്രകാരം വില്ലകളില്‍ അറ്റകുറ്റപ്പണി, നവീകരണം, വിഭജനം, വിപുലീകരണം, പൊളിച്ചുമാറ്റല്‍, കുഴിയെടുക്കല്‍, കുഴിയുള്ള നിരപ്പ് ശരിയാക്കല്‍ എന്നിവയ്ക്ക് നഗരസഭയുടെ രേഖാമൂലമുള്ള അനുമതി ആവശ്യമാണ്. നിയമ ലംഘകരായ കരാറുകാര്‍, എന്‍ജിനീയര്‍മാര്‍, കണ്‍സള്‍ട്ടന്‍സി തുടങ്ങിയവരില്‍നിന്ന് പതിനായിരം മുതല്‍ ഒരുലക്ഷം റിയാല്‍ വരെ പിഴ ഈടാക്കാനും നിയമം വ്യവസ്ഥചെയ്യുന്നു.

കൂടാതെ പിഴ അടച്ചശേഷം അനുമതിയില്ലാതെ നടത്തിയ നിര്‍മാണം പൊളിച്ചുമാറ്റുകയും വേണം. വീടുകളും കെട്ടിടങ്ങളും നിര്‍മിക്കുന്നതിന് മുമ്പ് കരാറുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ അതിന്റെ പ്ലാനും ഡിസൈനും അനുമതി തേടിയിട്ടുണ്ടോയെന്ന് ഉറപ്പാക്കിയിരിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x