പ്രവാസികളുടെ പുനരധിവാസത്തിനും നൈപുണി വികസനത്തിനുമായി ബജറ്റില്‍ 180 കോടി രൂപ അനുവദിച്ചു. കൂടാതെ പ്രവാസികളുടെ ഓണ്‍ലൈന്‍ ഡാറ്റാ ബെയ്സ് തയ്യാറാക്കും. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പാക്കേജ് നല്‍കുന്നതിനായി അഞ്ചു കോടി രൂപ ബജറ്റില്‍ വകയിരുത്തി.
തിരുവനന്തപുരം: പ്രവാസി ക്ഷേമപെന്ഷന് 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി. കേരളസര്‍ക്കാരിന്റെ പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളാവുന്നവര്‍ക്കുള്ള പെന്‍ഷനാണ് 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തിയത്. ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് തീരുമാനം.
പ്രവാസികളുടെ പുനരധിവാസത്തിനും നൈപുണി വികസനത്തിനുമായി ബജറ്റില്‍ 180 കോടി രൂപ അനുവദിച്ചു. കൂടാതെ പ്രവാസികളുടെ ഓണ്‍ലൈന്‍ ഡാറ്റാ ബെയ്സ് തയ്യാറാക്കും. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പാക്കേജ് നല്‍കുന്നതിനായി അഞ്ചു കോടി രൂപ ബജറ്റില്‍ വകയിരുത്തി. എല്ലാ വിദേശമലയാളികളേയും രജിസ്റ്റര്‍ ചെയ്യലാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
വിദേശ മലയാളികളുടെ കേരളത്തിലെ പ്രാതിനിധ്യത്തിന് ലോക കേരള സഭ രൂപീകരിക്കും. അതേസമയം കെ.എസ്.എഫ്.ഇ ഈ വര്‍ഷം ആരംഭിക്കുന്ന പ്രവാസി ചിട്ടി പദ്ധതിയിലൂടെ ലഭിക്കുന്ന പണം തീരദേശമലയോര ഹൈവേകളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ജൂണ്‍ മാസത്തിനകം ആരംഭിക്കുന്ന പദ്ധതിയില്‍ ഒരു ലക്ഷം പ്രവാസികളെങ്കിലും പങ്കു ചേരുമെന്നാണ് പ്രതീക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.