അപകടങ്ങളില്‍പ്പെടുന്നതില്‍ 60 ശതമാനവും മരിക്കുന്നവരില്‍ 32 ശതമാനവും ബൈക്ക് യാത്രക്കാര്‍ ആണ്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് അപകടങ്ങളുടെ എണ്ണത്തില്‍ 10 ശതമാനത്തിന്റെ വര്‍ധനവുണ്ടായപ്പോള്‍ രാജ്യത്ത് ആകെയുണ്ടായ അപകട മരണങ്ങളുടെ 10 ശതമാനവും കേരളത്തിലാണ്.
സംസ്ഥാനത്തെ പാതകളില്‍ പ്രതിവര്‍ഷം പൊലിയുന്നത് നാലായിരത്തിലധികം ജീവനുകള്‍. അപകടങ്ങളില്‍ മരിക്കുന്നവരില്‍ മൂന്നിലൊന്നും ബൈക്ക് യാത്രക്കാരാണ്. അപകടങ്ങളില്‍പ്പെടുന്നതില്‍ 60 ശതമാനവും മരിക്കുന്നവരില്‍ 32 ശതമാനവും ബൈക്ക് യാത്രക്കാര്‍ ആണ്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് അപകടങ്ങളുടെ എണ്ണത്തില്‍ 10 ശതമാനത്തിന്റെ വര്‍ധനവുണ്ടായപ്പോള്‍ രാജ്യത്ത് ആകെയുണ്ടായ അപകട മരണങ്ങളുടെ 10 ശതമാനവും കേരളത്തിലാണ്.
2016 ല്‍ സംസ്ഥാനത്താകെ 39446 അപകടങ്ങളിലായി 4213 പേരാണ് മരിച്ചത്. അതേസമയം മരിച്ചവരെക്കാള്‍ ഏഴിരട്ടിയാണ് ജീവച്ഛവങ്ങളായവരുടെ എണ്ണം. 30181 പേര്. ഗുരുതരമായി പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധനവുണ്ടായി.
50 വയസില്‍ താഴെ പ്രായമുള്ളവരാണ് അപകടങ്ങളില്‍ മരിക്കുന്നവരിലേറെയുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബൈക്കപകടത്തില്പെടുന്നവരില് നല്ലൊരു പങ്കും മുപ്പത് വയസില്‍ താഴെയുള്ളവരുമാണ്. അതേസമയം ഒരു മുന്നറിയിപ്പും നമ്മെ ബാധിക്കുന്നില്ലെന്നാണ് ആശങ്കയുണര്‍ത്തുന്ന ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.