
ദോഹ: ഖത്തറില്‍ സഹാബ് എന്ന പേരില്‍ പുതിയ ജീവകരുണ്യ പദ്ധതിക്ക് തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഖത്തര്‍ ചാരിറ്റിയാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. രാജ്യത്തിനകത്തെ അര്‍ഹരായ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സഹായമെത്തിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ശൈഖ് ജുവാന്‍ ബിന്‍ ആല്‍താനിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനങ്ങളുടെ പ്രതിസന്ധികളും പ്രയാസങ്ങളും കണ്ടറിഞ്ഞ് കൂടെനില്‍ക്കാനാണ് ‘ഔദാര്യമല്ല ഉത്തരവാദിത്തമാണ്’ എന്ന തലക്കെട്ടോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖത്തര്‍ചാരിറ്റി അധികൃതര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.