Currency

ലോകത്ത് കാല്‍ഭാഗം കുട്ടികളും മരിക്കുന്നത് അന്തരീക്ഷ മലിനീകരണം കാരണം

സ്വന്തം ലേഖകന്‍Monday, March 6, 2017 12:27 pm

കുട്ടി ജനിക്കും മുമ്പ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ അന്തരീക്ഷ മലിനീകരണം കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്നതായാണ് കണ്ടെത്തല്‍. ഫാക്ടറികളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും പുറന്തള്ളുന്ന പുക അമ്മ ശ്വസിക്കുന്നത് വഴി ജനിക്കുന്ന കുട്ടികള്‍ക്ക് ന്യുമോണിയ ബാധിക്കാനുള്ള സാധ്യത ഏറെയാണ്.

ജനീവാ: ലോകത്ത് മരണപ്പെടുന്ന കാല്‍ഭാഗം കുട്ടികളും പരിസ്ഥിതി മലിനീകരണവും, അനാരോഗ്യപരമായ ജീവിത സാഹചര്യങ്ങളും മൂലമാണെന്ന് ലോകാരോഗ്യ സംഘടന. 1.7 ദശലക്ഷം കുട്ടികളാണ് ശുചിത്വമില്ലാത്ത വെള്ളവും, വായുവും വഴി ഡയറിയ, മലേറിയ, ന്യുമോണിയ പോലുള്ള രോഗങ്ങള്‍ ബാധിച്ച് മരിചച്ത്.

കുട്ടി ജനിക്കും മുമ്പ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ അന്തരീക്ഷ മലിനീകരണം കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്നതായാണ് കണ്ടെത്തല്‍. ഫാക്ടറികളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും പുറന്തള്ളുന്ന പുക അമ്മ ശ്വസിക്കുന്നത് വഴി ജനിക്കുന്ന കുട്ടികള്‍ക്ക് ന്യുമോണിയ ബാധിക്കാനുള്ള സാധ്യത ഏറെയാണ്. ഇതുവഴി ജനിക്കുന്ന കുട്ടിക്ക് ആസ്മ പോലുള്ള രോഗങ്ങള്‍ ഉണ്ടാവാനും അത് കുട്ടികളെ ജീവിതത്തില്‍ പൂര്‍ണമായും പിന്തുടരുകയും ചെയ്യുന്നു.

കുട്ടികളുടെ വളര്‍ന്നു വരുന്ന ആന്തരിക അവയവങ്ങളെയും, പ്രതിരോധ ശക്തിയെയും വേഗത്തില്‍ പ്രതികൂലമായി ബാധിക്കാന്‍ മലിനമായ വായുവം, ജലവും കാരണമാവുന്നെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. അന്തരീക്ഷ മലിനീകരണം ഹൃദ്‌രോഗങ്ങളും, ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വരെ ബാധിക്കാന്‍ കാരണമാകുന്നെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x