നേരത്തെ ഒമാന്‍ പൗരന്മാര്ക്ക് അര്‍മേനിയ നല്കി വന്നിരുന്ന ഓണ്‍ അറൈവല്‍ വിസയാണ് ഇന്ത്യക്കാര്‍ക്കും അനുവദിച്ചിട്ടുള്ളത്. അതേസമയം ഒമാനില്‍ താമസാനുമതി ഉള്ള ഇന്ത്യക്കാര്‍ക്കാണ് ഓണ്‍ അറൈവല്‍ വിസ സൗകര്യം നല്‍കുന്നത്. ഫെബ്രുവരി 2ന് അര്‍മേനിയന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്.
മസ്കത്ത്: ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ അര്‍മേനിയ സന്ദര്‍ശിക്കുന്നതിന് ഓണ്‍ അറൈവല്‍ വീസാ സൗകര്യം. നേരത്തെ ഒമാന്‍ പൗരന്മാര്ക്ക് അര്‍മേനിയ നല്കി വന്നിരുന്ന ഓണ്‍ അറൈവല്‍ വിസയാണ് ഇന്ത്യക്കാര്‍ക്കും അനുവദിച്ചിട്ടുള്ളത്. അതേസമയം ഒമാനില്‍ താമസാനുമതി ഉള്ള ഇന്ത്യക്കാര്‍ക്കാണ് ഓണ്‍ അറൈവല്‍ വിസ സൗകര്യം നല്‍കുന്നത്. ഫെബ്രുവരി 2ന് അര്‍മേനിയന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്.
ഒമാന്‍ പുറമെ യുനൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ താമാസാനുമതിയുള്ള ഇന്ത്യക്കാര്‍ക്കും അര്‍മേനിയ സന്ദര്‍ശിക്കുന്നതിന് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. വിനോദ സഞ്ചാരികളുടെ പ്രധാന കേന്ദ്രമായി അര്‍മേനിയ മാറിയിരിക്കുകയാണെന്ന് ഒമാനിലെ ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.