രാജ്യത്ത് തൊഴിലുടമയ്‌ക്കെതിരെ പരാതികള്‍ സമര്‍പ്പിക്കുന്നതിനായി തൊഴിലാളികള്‍ക്ക് സ്വയം പ്രവര്‍ത്തന മെഷീനുകള്‍ സ്ഥാപിച്ചു. സര്‍ക്കാര്‍ സേവന സമുച്ചയങ്ങളില്‍ മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രി ഡോ.ഇസ്സ ബിന്‍ സാദ് അല്‍ ജാഫലി പ്രഖ്യാപിച്ചിരുന്നു. പതിനൊന്ന് സ്വയം പ്രവര്‍ത്തന മെഷീനുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ദോഹ: രാജ്യത്ത് തൊഴിലുടമയ്‌ക്കെതിരെ പരാതികള്‍ സമര്‍പ്പിക്കുന്നതിനായി തൊഴിലാളികള്‍ക്ക് സ്വയം പ്രവര്‍ത്തന മെഷീനുകള്‍ സ്ഥാപിച്ചു. സര്‍ക്കാര്‍ സേവന സമുച്ചയങ്ങളില്‍ മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രി ഡോ.ഇസ്സ ബിന്‍ സാദ് അല്‍ ജാഫലി പ്രഖ്യാപിച്ചിരുന്നു. പതിനൊന്ന് സ്വയം പ്രവര്‍ത്തന മെഷീനുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
പതിനൊന്ന് ഭാഷകളിലാണ് ഈ മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട്‌ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരാതി സമര്‍പ്പിക്കാനുള്ള മെഷീനുകളുടെ എണ്ണം നൂറായി വര്‍ധിപ്പിക്കുമെന്നും ഇവ തൊഴിലാളി ക്യാമ്പുകളില്‍ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.