Currency

മലയാളി യുവതി അബൂദബിയില്‍ വാഹനാപകടത്തില്‍ മരിച്ചു

സ്വന്തം ലേഖകന്‍Friday, March 10, 2017 11:01 am

അബൂദബി: മലയാളി യുവതി അബൂദബിയില്‍ വാഹനാപകടത്തില്‍ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. തൃശൂര്‍ ചാലക്കുടി സ്വദേശിനി സ്മൃതി (25) ആണ് മരിച്ചത്. മുറൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപമായിരുന്നു അപകടം. ഉടന്‍ തന്നെ സ്മൃതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗ്ലോബല്‍ വിംഗ്‌സ് റെന്റ് എ കാര്‍ കമ്പനിയില്‍ രണ്ടു വര്‍ഷമായി എച്ച്.ആര്‍ മാനേജരായി ജോലി ചെയ്തുവരികയായിരുന്ന സ്മൃതി ഒരു മാസം മുമ്പാണ് അവധിക്ക് വന്നശേഷം നാട്ടില്‍ നിന്ന് തിരിചെച്ത്തിയത്. പിതാവ് ജയിംസ് സ്വകാര്യ കമ്പനിയിലും മാതാവ് ഷൈല എല്‍എല്‍എച്ച് ആശുപത്രിയിലും ജോലി ചെയ്യുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x