Currency

ലണ്ടനില്‍ പ്രായപൂര്‍ത്തിയകാത്തവരടക്കം കത്തിയുമായി നടക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന

സ്വന്തം ലേഖകന്‍Sunday, March 12, 2017 12:09 pm

ലണ്ടന്‍: സര്‍ക്കാരിനെ ഭീതിയിലാക്കി അനധികൃതമായി കത്തിയുമായി നടക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം അനധികൃതമായി കത്തി കൈവശം കൊണ്ടുനടന്നതിന് 19,000 പേര്‍ക്കെതിരേയാണ് കേസെടുത്തത്. 2011 ന് ശേഷമുള്ള ഇത്തരം കേസുകളില്‍ ഏറ്റവും വര്‍ധന രേഖപ്പെടുത്തിയ വര്‍ഷം കൂടിയായിരുന്നു കഴിഞ്ഞ വര്‍ഷം.

അതേസമയം ഇത്തരം കേസുകളില്‍ പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടുന്നത് സംഭവത്തിന്റെ തീവ്രത കൂട്ടുന്നു. കഴിഞ്ഞ വര്‍ഷം 41 ശതമാനം മുതിര്‍ന്നവര്‍ പിടിയിലായപ്പോള്‍ 11 ശതമാനം പത്തിനും പതിനേഴിനും ഇടയില്‍ പ്രായമുള്ളവരായിരുന്നു പിടിയിലായത്. കത്തിയുമായി നടക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഭാവിയില്‍ നിരവധി കുറ്റകൃത്യങ്ങള്‍ക്ക് ഇത് ഇടയാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അനധികൃതമായി കത്തി കൊണ്ടുനടന്നാല്‍ ഏഴു മുതല്‍ എട്ടു മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 34 ശതമാനം പേരെയും ജയില്‍ ശിക്ഷക്കാണ് വിധിക്കാറ്. 23ശതമാനം പേര്‍ക്ക് കമ്യൂണിറ്റി ശിക്ഷ നല്‍കും. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ലണ്ടനിലാണ് ഏറ്റവുമധികം പേര്‍ ഇത്തരം കേസുകളില്‍ പിടിയിലായത്. ബ്രിട്ടീഷ് നിയമം അനുസരിച്ച് പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് കത്തി വില്‍ക്കാന്‍ പാടില്ലെന്നിരിക്കെ ലണ്ടനില്‍ ഏത് കടയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കത്തികള്‍ ലഭ്യമാണ്. എന്നാല്‍ ഇത്തരം കടകള്‍ക്കെതിരേ കര്‍ശന നടപട സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x