ഈ സിലബസില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ സിബിഎസ്ഇ നാഷണല്‍ പാഠ്യപദ്ധതിയിലാണ് തുടര്‍ന്ന് പഠിക്കുക. സിബിഎസ്ഇയുടെ ഡല്‍ഹി കേന്ദ്രത്തില്‍ നിന്നും നിര്‍ദേശമുള്ളതിനാല്‍ ഇന്റര്‍നാഷണല്‍ പാഠ്യപദ്ധതി നിര്‍ത്തലാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ രക്ഷിതാക്കളെ അറിയിച്ചു.
ദോഹ: 2017 ഏപ്രിലില്‍ ആരംഭിക്കുന്ന പുതിയ അദ്ധ്യയന വര്‍ഷത്തില്‍ സിബിഎസ്ഇ(ഐ) സിലബസ് ഉണ്ടാവില്ല. ഈ സിലബസില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ സിബിഎസ്ഇ നാഷണല്‍ പാഠ്യപദ്ധതിയിലാണ് തുടര്‍ന്ന് പഠിക്കുക. സിബിഎസ്ഇയുടെ ഡല്‍ഹി കേന്ദ്രത്തില്‍ നിന്നും നിര്‍ദേശമുള്ളതിനാല്‍ ഇന്റര്‍നാഷണല്‍ പാഠ്യപദ്ധതി നിര്‍ത്തലാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ രക്ഷിതാക്കളെ അറിയിച്ചു.
ഇന്റര്‍നാഷണല്‍ സിലബസ് നാഷണലുമായി ലയിപ്പിക്കാനാണ് പുതിയ തീരുമാനം. കിന്റര്‍ഗാര്‍ട്ടണ്‍ സ്‌കൂളുകളിലെ ഇന്റര്‍നാഷണല്‍ വിഭാഗവും ഇതിലുള്‍പ്പെടും. അതേസമയം രണ്ടു പാഠ്യപദ്ധതികളും വളരെ വ്യത്യസ്തമായതിനാല്‍ സിബിഎസ്ഇ ദേശീയ പാഠ്യപദ്ധതിയിലേക്ക് മാറുന്നതോടെ ഇന്‍ര്‍നാഷണല്‍ സിലബസ് പിന്തുടര്‍ന്നുവന്ന വിദ്യാര്‍ത്ഥികള്‍ക്ക് അത് മനസിലാക്കാന്‍ പ്രയാസം നേരിടുമെന്ന ആശങ്കയിലാണ് പ്രഖ്യാപനം വന്നതുമുതല്‍ രക്ഷിതാക്കള്‍.
ബിര്‍ള പബ്‌ളിക് സ്‌കൂള്‍, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍, ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍, എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ എന്നിവ അന്താരാഷ്ട്ര, ദേശീയ സിലബസുകളില്‍ അധ്യയനം നടത്തുന്ന ഖത്തറിലെ ചില പ്രധാന സ്‌കൂളുകളാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.