ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് മല്‍സ്യബന്ധന മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. വക്രയിലെയും അല്‍ഖോറിലെയും മല്‍സ്യ ബന്ധന തുറമുഖങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ നീണ്ട കാലത്തെ പരാതിക്കാണ് പരിഹാരമായിരിക്കുന്നത്.
ദോഹ: ഖത്തറില്‍ മല്‍സ്യബന്ധന ഹാര്‍ബറുകള്‍ വികസിപ്പിക്കുന്നു. ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് മല്‍സ്യബന്ധന മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. വക്രയിലെയും അല്‍ഖോറിലെയും മല്‍സ്യ ബന്ധന തുറമുഖങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ നീണ്ട കാലത്തെ പരാതിക്കാണ് പരിഹാരമായിരിക്കുന്നത്.
ബോട്ടുകളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് ഹാര്‍ബറില്‍ മത്സ്യം കയറ്റാനും ഇറക്കാനുമായി ഒരു തരി സ്ഥലമില്ലാതെ തൊഴിലാളികള്‍ വിഷമിക്കുകയായിരുന്നു. ഇത് മനസിലാക്കിയാണ് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യമൊരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഹാര്‍ബറുകള്‍ വികസിപ്പിക്കുന്നതോടൊപ്പം മല്‍സ്യ വില്‍പ്പനയ്ക്കുള്ള സായാഹ്ന മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള വിപുലമായ സംവിധാനങ്ങള്‍ ഏര്‍പെടുത്താനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.
അതേസമയം തൊഴിലാളികള്‍ക്ക് കൃത്യമായ കാലാവസ്ഥാ പ്രവചനവും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ ഗള്‍ഫ് മറൈന്‍ സെന്റര്‍ സ്ഥാപിക്കുന്നതിലൂടെ മത്സ്യബന്ധനം കൂടുതല്‍ സുഗമവും ആയാസ രഹിതവുമാകുമെന്നുമാണ് തൊഴിലാളികളുടെ പ്രതീക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.