
ദോഹ: ഇന്ത്യയില്‍ ആഭ്യന്തര സര്‍വിസ് ആരംഭിക്കാനുള്ള ഖത്തര്‍ എയര്‍വേസ് തീരുമാനത്തിനെതിരെ ഇന്ത്യന്‍ വിമാന കമ്പനികള്‍. ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനികളും വിമാന കമ്പനികളുടെ സംഘടനയും പദ്ധതി തടയുന്നതിനായി നീക്കങ്ങളാരംഭിച്ചതായണ് റിപ്പോർട്ട്.
സ്പൈസ് ജെറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജയ്സിംഗും ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യഘോഷും കഴിഞ്ഞ ദിവസം സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര് എന്‍ ചൗധരിയുമായി കൂടിക്കാഴ്ച നടത്തി. വിഷയം കോടതിയുടെ മുന്നില്‍ കൊണ്ടു വരുമെന്ന് ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് (എഫ്ഐഎ) പ്രതിനിധിയും അറിയിച്ചിട്ടുണ്ട്.
നിലവിൽ വിദേശ കമ്പനികള്‍ക്ക് രാജ്യത്തെ സിവില്‍ വ്യോമയാന മേഖലയില്‍ 100 ശതമാനം നിക്ഷേപം അനുവദിക്കുന്ന നിയമഭേദഗതി ഫെഡറേഷന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് നടപ്പിലാക്കാതെ വച്ചിരിക്കുകയാണ്. എന്നാല്‍, വ്യോമയാന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം സ്വാഗതം ചെയ്യുന്നതാണ് സര്‍ക്കാർ നയം. അതേസമയം 49 ശതമാനത്തിനു മുകളില്‍ നിക്ഷേപം നടത്താനാണ് ഖത്തര്‍ എയർവേസ് ആലോചിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.