Currency

ബ്രക്സിറ്റ് ബില്‍ പ്രഭുസഭയും പാസാക്കി

സ്വന്തം ലേഖകന്‍Tuesday, March 14, 2017 9:49 am

രാജ്ഞി കൂടി ബില്‍ പാസാക്കുന്നതോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിടാനുള്ള നടപടികള്‍ക്ക് നിയമ തടസം ഇല്ലാതാകും. ബില്‍ ഇന്ന് രാജ്ഞിയുടെ അനുമതിക്കായി സമര്‍പ്പിക്കും.

ലണ്ടന്‍: ബ്രക്സിറ്റ് ബില്‍ പ്രഭുസഭ പാസാക്കി. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബ്രക്സിറ്റ് ബില്ലിന്മേല്‍ പ്രഭുസഭ പാസാക്കിയ ഭേദഗതി നിര്‍ദേശങ്ങള്‍ ഇന്നലെ എംപിമാര്‍ തള്ളികളഞ്ഞിരുന്നു. ഇതോടെ വീണ്ടും തിരിച്ചയയ്ക്കാതെ പ്രഭുസഭ ബില്‍ പാസാക്കിയത്. എന്നാല്‍ രാജ്ഞി കൂടി ബില്‍ പാസാക്കുന്നതോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിടാനുള്ള നടപടികള്‍ക്ക് നിയമ തടസം ഇല്ലാതാകും. ബില്‍ ഇന്ന് രാജ്ഞിയുടെ അനുമതിക്കായി സമര്‍പ്പിക്കും.

പ്രഭുസഭ പാസാക്കിയ ഒന്നാമത്തെ ഭേദഗതി നിലവില്‍ ബ്രിട്ടനിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ബ്രെക്സിറ്റിന് ശേഷവും ഇവിടെത്തന്നെ തുടരാന്‍ സാഹചര്യം ഒരുക്കണമെന്നും ഇവരുടെ സംരംക്ഷണം ഉറപ്പുവരുത്തണമെന്നുമായിരുന്നു. രണ്ടാമത്തെ ഭേദഗതി രണ്ടുവര്‍ഷം നീളുന്ന ചര്‍ച്ചകളില്‍ ഉരിത്തിരിയുന്ന തീരുമാനത്തിലെ വ്യവസ്ഥകള്‍ പാര്‍ലമെന്റിന്റെ അന്തിമ അനുമതിയോടുകൂടിയേ നടപ്പാക്കാവൂ എന്നതായിരുന്നു.

അതേസമയം മറ്റു രാജ്യങ്ങളിലുള്ള ബ്രിട്ടീഷുകാരുടെ ഭാവി അനുസരിച്ചാകും, ബ്രിട്ടനിലുള്ള മറ്റു രാജ്യക്കാരുടെ ഭാവിയെന്നാണ് സര്‍ക്കാര്‍ നയം.പാര്‍ലമെന്റിന്റെ അനുമതിയോടെ നടപ്പിലാക്കുന്ന ബ്രക്സിറ്റിന്റെ ഉടമ്പടി വ്യവസ്ഥകള്‍ വീണ്ടുമൊരു അന്തിമ അനുമതിക്കായി സമര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x