Currency

ഒമാനില്‍ വാഹനാപകടങ്ങളുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍Tuesday, March 21, 2017 4:35 pm

മസ്‌കത്ത്: ഒമാനില്‍ പുതുവര്‍ഷത്തില്‍ വാഹനാപകടങ്ങളുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്. അപകടങ്ങളുടെ എണ്ണത്തില്‍ 26.1 ശതമാനം കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജനുവരിയിലും ഫെബ്രുവരിയിലുമായി 605 അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 819 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം വാഹനാപകടങ്ങളില്‍ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണവും കുറഞ്ഞിട്ടുണ്ട്. അപകടങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണത്തില്‍ 4.9 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം ഇതുവരെ 98 പേരാണ് മരിച്ചത്. ഇതില്‍ 27 പേര്‍ വിദേശികളാണ്. മരണപ്പെട്ടവരില്‍ ഒമാനി വനിതകളുടെ എണ്ണം മാത്രം കണക്കിലെടുക്കുമ്പോള്‍ വര്‍ധനവുണ്ട്. കഴിഞ്ഞ വര്‍ഷം 12 ഒമാനി വനിതകള്‍ മരിച്ചപ്പോള്‍ ഇത്തവണ അത് 16 ആയി ഉയര്‍ന്നു.

ഫെബ്രുവരിയില്‍ 63 ശതമാനം അപകടങ്ങളും ഉണ്ടായത് പകല്‍സമയത്താണെന്നും കണക്കുകള്‍ കാണിക്കുന്നു. ഗതാഗത നിയമങ്ങള്‍ കര്‍ക്കശമാക്കിയതിനെ തുടര്‍ന്നാണ് അപകടങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതെന്ന് വിലയിരുത്തപ്പെടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x