Currency

ഖത്തറില്‍ വീണ്ടും ശക്തമായ മഴയെത്തുന്നു

സ്വന്തം ലേഖകൻThursday, March 23, 2017 6:23 pm

തിങ്കളാഴ്ച വൈകുന്നേരം വരെ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്

ദോഹ: തിങ്കളാഴ്ച വൈകുന്നേരം വരെ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ചില സമയങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴയായിരിക്കും ലഭിക്കുകയെന്നും അറിയിപ്പിൽ പറയുന്നു. അന്തരീക്ഷ താപനിലയും ഇതോടൊപ്പം കുറയും.

ശക്തമായ കാറ്റിനും ഇടയുണ്ട്. ആകാശം ഭാഗികമോ പൂര്‍ണമോ ആയി മേഘാവൃതമായിരിക്കും. ചാറ്റല്‍ മഴ മുതല്‍ ചില സമയങ്ങളില്‍ ഇടിയോട് കൂടിയ പെരുമഴയ്ക്കു വരെ സാധ്യതുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

തെക്കുകിഴക്കു നിന്ന് വടക്കു കിഴക്കന്‍ ദിശയിലേക്കു 15 മുല്‍ 25 നോട്ട് വരെ വേഗതയിൽ കാറ്റ് വീശും. നാളെ ഇത് 35 നോട്ട് വരെയായേക്കും. തിരമാലകള്‍ 4 അടി മുതല്‍ 8 അടി വരെ ഉയരാമെന്നും ചില സമയങ്ങളില്‍ ഇത് 11 അടിവരെയായാകാമെന്നും അതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അന്തരീക്ഷ താപനിലയില്‍ 4-5 ഡിഗ്രി കുറവുണ്ടാവും. ഏറ്റവും കൂടിയ താപനില ദോഹയില്‍ പരമാവധി 25-26 ഡിഗ്രിയായിരിക്കും


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x