ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ (ജി.സി.സി.) ഏകീകൃത കരാര്‍ പ്രകാരമാണ് ഖത്തറിലും പുതിയ നിയമം നടപ്പാക്കുന്നത്. ധന മന്ത്രാലയമാണ് നിയമം തയാറാക്കുന്നത്. അതേസമയം മദ്യത്തിന്റെ ഇറക്കുമതി നികുതി ഇരട്ടിയാക്കുന്നതോടെ വിലയിലും വര്‍ധനയുണ്ടായേക്കും.
ദോഹ: മദ്യത്തിന്റെ ഇറക്കുമതി നികുതി ഉടന്‍ ഇരട്ടിയാക്കിയേക്കും. മദ്യവില്‍പ്പനശാലയായ ഖത്തര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി (ക്യു.ഡി.സി.) ആണ് ഇക്കാര്യം അറിയിച്ചത്. ഫാസ്റ്റ് ഫുഡ്, സോഡ, പുകയില, മദ്യം തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങളുടെ നികുതി സംബന്ധിച്ച നിയമത്തിന് മന്ത്രിസഭ അടുത്തിടെയാണ് അംഗീകാരം നല്‍കിയത്. എന്നാല്‍ പുതിയ നിയമപ്രകാരം തദ്ദേശീയമായി നിര്‍മിച്ചതും ഇറക്കുമതി ചെയ്തതുമായ ആഡംബര ഉത്പന്നങ്ങള്‍ക്കും മനുഷ്യ ആരോഗ്യത്തിന് ഹാനികരമാകുന്നവയ്ക്കും നികുതി ഇരട്ടിയാക്കാനാണ് തീരുമാനം.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ (ജി.സി.സി.) ഏകീകൃത കരാര്‍ പ്രകാരമാണ് ഖത്തറിലും പുതിയ നിയമം നടപ്പാക്കുന്നത്. ധന മന്ത്രാലയമാണ് നിയമം തയാറാക്കുന്നത്. അതേസമയം മദ്യത്തിന്റെ ഇറക്കുമതി നികുതി ഇരട്ടിയാക്കുന്നതോടെ വിലയിലും വര്‍ധനയുണ്ടായേക്കും. മാത്രവുമല്ല മദ്യത്തിന്റെ നികുതി വര്‍ധിപ്പിക്കുന്നത് ഹോട്ടല്‍ മേഖലയുടെ പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.