സ്കൂള്‍ വിദ്യാര്‍ഥികളുടെ യാത്രയ്ക്ക് ഉപയോഗിക്കുന്ന പഴയ ബസുകള്‍ മാറ്റി കൂടുതല്‍ സൗകര്യവും സുരക്ഷയുമുളള ബസുകള്‍ കൊണ്ടുവരാനാണ് അധികൃതരുടെ ലക്ഷ്യം. ഇതോടെ, പതിറ്റാണ്ടുകളായി ഒമാനില്‍ ഉപയോഗിച്ച് വന്നിരുന്ന നൂറുകണക്കിന് മഞ്ഞ ബസുകളുടെ സര്‍വീസ് ഇല്ലാതാകും.
മസ്കത്ത്: ഒമാനില്‍ സ്കൂള്‍ ബസുകള്‍ പരിഷ്കരിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം പദ്ധതിയിടുന്നു. സ്കൂള്‍ വിദ്യാര്‍ഥികളുടെ യാത്രയ്ക്ക് ഉപയോഗിക്കുന്ന പഴയ ബസുകള്‍ മാറ്റി കൂടുതല്‍ സൗകര്യവും സുരക്ഷയുമുളള ബസുകള്‍ കൊണ്ടുവരാനാണ് അധികൃതരുടെ ലക്ഷ്യം. ഇതോടെ, പതിറ്റാണ്ടുകളായി ഒമാനില്‍ ഉപയോഗിച്ച് വന്നിരുന്ന നൂറുകണക്കിന് മഞ്ഞ ബസുകളുടെ സര്‍വീസ് ഇല്ലാതാകും. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലെ സ്വദേശി സ്കൂളുകളിലും ഇത്തരം ബസുകളാണ് കുട്ടികളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നത്.
അതേസമയം നൂറുകണക്കിന് വരുന്ന ഇത്തരം ബസുകള്‍ പെട്ടന്ന് മാറ്റുക എളുപ്പമല്ലാത്തതിനാല്‍ ക്രമേണ ഇവ ഒഴിവാക്കാനാണ് പദ്ധതി. നിലവില്‍ ഉപയോഗിച്ച് വരുന്ന പഴയ വലിയ മഞ്ഞ ബസുകള്‍ മാറ്റുമെന്നും പുതിയവ ക്രമേണ ഗതാഗതത്തിനായി എത്തിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ സ്കൂള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഫാത്തിമ നൂറാനി പറഞ്ഞു.
കുട്ടികളുടെ സുരക്ഷക്ക് സ്കൂളും സമൂഹവും വേണ്ടത്ര മുന്‍ഗണന നല്‍കണമെന്നും മന്ത്രാലയം ഇത് ഉറപ്പുവരുത്തുമെന്നും നൂറാനി പറഞ്ഞു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് അമിതമായി വര്‍ധിപ്പിക്കാന്‍ പാടില്ലെന്നും ഫീസ് വര്‍ധിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു. ഇത്തരത്തില്‍ അമിത ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ രക്ഷിതാക്കള്‍ക്ക് മന്ത്രാലയത്തില്‍ പരാതി നല്‍കാമെന്നും നൂറാനി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.