Currency

ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ മെഡിക്കല്‍ സെന്റര്‍ ആരംഭിക്കുന്നു

സ്വന്തം ലേഖകന്‍Saturday, March 25, 2017 11:19 am

ആഭ്യന്തര മന്ത്രാലയത്തിന്റെ കേഡര്‍മാരെ യോഗ്യരായ മെഡിക്കല്‍ പരിശീലകരാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി ഹമദ് ഇന്റര്‍നാഷണല്‍ ട്രെയിനിങ് സെന്ററുമായി സഹകരിച്ചാണ് സ്ഥാപിക്കുന്നത്.

ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ മെഡിക്കല്‍ ട്രെയിനിങ് സെന്റര്‍ ആരംഭിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ കേഡര്‍മാരെ യോഗ്യരായ മെഡിക്കല്‍ പരിശീലകരാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി ഹമദ് ഇന്റര്‍നാഷണല്‍ ട്രെയിനിങ് സെന്ററുമായി സഹകരിച്ചാണ് സ്ഥാപിക്കുന്നത്.

സിവില്‍ ഡിഫന്‍സ് വിഭാഗം ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ധാരണാപത്രത്തില്‍ മന്ത്രാലയവും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും ഒപ്പുവെച്ചു. ആഭ്യന്തര മന്ത്രാലയം ട്രെയിനിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സ്ഥലവും ഓഫീസും നല്‍കും. അതേസമയം പരിശീലനത്തിനാവശ്യമായ ഉപകരണങ്ങളും മറ്റ് സേവനങ്ങളും പരിശീലകരെയും നല്‍കേണ്ടത് ഹമദ് ഇന്റര്‍നാഷണല്‍ ട്രെയിനിങ് സെന്ററാണ്.

മന്ത്രാലയം നടപ്പിലാക്കിവരുന്ന നൂതന പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x