Currency

നിയമലംഘനം: മസ്‌കത്തില്‍ 12 മെഡിക്കല്‍ ക്ലിനിക്കുകള്‍ അടച്ചുപൂട്ടി

സ്വന്തം ലേഖകന്‍Monday, March 27, 2017 1:31 pm

നിയമലംഘനത്തെ തുടര്‍ന്ന് മസ്‌കത്തില്‍ 12 സ്വകാര്യ ക്ലിനിക്കുകള്‍ അടച്ചുപൂട്ടി. 21 ക്ലിനിക്കുകള്‍ താത്കാലികമായി അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 100ല്‍ പരം ക്ലിനിക്കുകള്‍ക്ക് മുന്നറിയിപ്പും നല്‍കി.

മസ്‌കത്ത്: നിയമലംഘനത്തെ തുടര്‍ന്ന് മസ്‌കത്തില്‍ 12 സ്വകാര്യ ക്ലിനിക്കുകള്‍ അടച്ചുപൂട്ടി. 21 ക്ലിനിക്കുകള്‍ താത്കാലികമായി അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 100ല്‍ പരം ക്ലിനിക്കുകള്‍ക്ക് മുന്നറിയിപ്പും നല്‍കി.

അതേസമയം താത്കാലികമായി അടപ്പിച്ചിട്ടുള്ള ക്ലിനിക്കുകളില്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഉറപ്പുവരുത്തിയാല്‍ ആ സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാനാകും. വിവിധ നിയമലംഘനങ്ങള്‍ക്ക് 74 ക്ലിനിക്കുകളില്‍ നിന്ന് പിഴ ഈടാക്കിയിട്ടുണ്ട്. കൂടാതെ രണ്ട് തൊഴിലാളികളുടെ ലൈസന്‍സ് റദ്ദാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x