രണ്ട് ആപ്പുകളും ഉപയോഗിക്കുന്നവര്‍ക്ക് ആകര്‍ഷണീയമായ സേവനമാണ് കമ്പനി വാഗ്ദാനം നല്‍കുന്നത്. ഉപഭോക്താവ് ഗൂഗിള്‍ മാപ്പില്‍ സ്ഥലം തിരഞ്ഞ് റൈഡ് ഹെയിലിംഗ് ഐകണില്‍ ടാപ് ചെയ്യുമ്പോള്‍ സമീപത്ത് ലഭ്യമായ കരീം ടാക്സികളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയും.
ദോഹ: പ്രമുഖ ടാക്സി ഓണ്‍ലൈന്‍ കമ്പനിയായ കരീം ഗൂഗിള്‍ മാപ്പ് ഉള്‍പ്പെടുത്തി ആപ് പരിഷ്കരിക്കുന്നു. ഖത്തറില്‍ ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ ഈ സൗകര്യം നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. യു.എ.ഇയില്‍ ആന്േഡ്രായ്ഡിലും ഐ.ഒ.എസിലും ഈ സേവനം ഇപ്പോള്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് കരീം ആപ് പരിഷ്കരിക്കുന്നത്.
രണ്ട് ആപ്പുകളും ഉപയോഗിക്കുന്നവര്‍ക്ക് ആകര്‍ഷണീയമായ സേവനമാണ് കമ്പനി വാഗ്ദാനം നല്‍കുന്നത്. ഉപഭോക്താവ് ഗൂഗിള്‍ മാപ്പില്‍ സ്ഥലം തിരഞ്ഞ് റൈഡ് ഹെയിലിംഗ് ഐകണില്‍ ടാപ് ചെയ്യുമ്പോള്‍ സമീപത്ത് ലഭ്യമായ കരീം ടാക്സികളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയും.
തങ്ങള്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് ടാക്സി എത്രസമയത്തിനുള്ളില്‍ എത്തും, എത്ര തുകയാകും തുടങ്ങിയ വിവരങ്ങള്‍ ഇതിലൂടെ കൃത്യമായി അറിയാന്‍ സാധിക്കും. വളരെ കുറച്ച് സമയം കൊണ്ട് ഉപഭോക്താവിന് ലക്ഷ്യസ്ഥാനത്ത് എത്തുകയും മറ്റ് യാത്രാ സൗകര്യങ്ങള്‍ വര്‍ധിക്കുകയും ചെയ്യുമെന്നും അധികൃതര്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.