Currency

ഖത്തറില്‍ മൂന്ന് പുതിയ പബ്ലിക് പാര്‍ക്കുകള്‍ കൂടി ഉടന്‍ വരുന്നു

സ്വന്തം ലേഖകന്‍Sunday, April 2, 2017 7:46 pm

മൂന്ന് പാര്‍ക്കുകളും കുടുംബങ്ങള്‍ക്ക് മാത്രമായുള്ളതാണ്. അതേസമയം വിനോദ, കായിക സൗകര്യങ്ങളും കുട്ടികള്‍ക്കായുള്ള കളിസ്ഥലവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് പുതിയ പാര്‍ക്കുകളില്‍ ലഭ്യമാക്കുന്നത്. സൗജന്യ വൈഫൈയും പാര്‍ക്കുകളില്‍ ഉടന്‍ യാഥാര്‍ഥ്യമാക്കും.

ദോഹ: രാജ്യത്ത് മൂന്ന് പുതിയ പബ്ലിക് പാര്‍ക്കുകള്‍ കൂടി ഉടന്‍ തുറക്കും. ദോഹ, അല്‍ഖോര്‍, അല്‍ ദഖീറ എന്നിവിടങ്ങളിലാണ് പുതിയ പാര്‍ക്കുകള്‍ തുറക്കുന്നതെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്ക് ഡയറക്ടര്‍ മുഹമ്മദ് അലി അല്‍ ഖോരി പറഞ്ഞു. രാജ്യത്ത് സ്മാര്‍ട് പാര്‍ക്കുകള്‍ വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ പാര്‍ക്കുകള്‍ തുറക്കുന്നത്.

മൂന്ന് പാര്‍ക്കുകളും കുടുംബങ്ങള്‍ക്ക് മാത്രമായുള്ളതാണ്. അതേസമയം വിനോദ, കായിക സൗകര്യങ്ങളും കുട്ടികള്‍ക്കായുള്ള കളിസ്ഥലവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് പുതിയ പാര്‍ക്കുകളില്‍ ലഭ്യമാക്കുന്നത്. സൗജന്യ വൈഫൈയും പാര്‍ക്കുകളില്‍ ഉടന്‍ യാഥാര്‍ഥ്യമാക്കും. രാജ്യത്തെ പബ്ലിക് പാര്‍ക്കുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും നിലവിലെ പാര്‍ക്കുകള്‍ നവീകരിക്കുകയുമാണ് ലക്ഷ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x