Currency

ദോഹ ഫെസ്റ്റിവല്‍ സിറ്റി: ഖത്തറിലെ ഏറ്റവും വലിയ ആഡംബര ഷോപ്പിങ് മാള്‍ പ്രവര്‍ത്തനം ആരംഭിച്ചു

സ്വന്തം ലേഖകന്‍Thursday, April 6, 2017 3:36 pm

 

ദോഹ: ഖത്തറിലെ ഏറ്റവും വലിയ ആഡംബര ഷോപ്പിങ് മാളുകളിലൊന്നായ ദോഹ ഫെസ്റ്റിവല്‍ സിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. മിഡില്‍ ഈസ്റ്റില്‍ ഏറ്റവും വലിയ മാള്‍ ആയ ദോഹ ഫെസ്റ്റിവല്‍ സിറ്റിയുടെ നിര്‍മാണചെലവ് 650 കോടി റിയാലാണ്. ഹോട്ടല്‍, കണ്‍വന്‍ഷന്‍ സെന്റര്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി തയ്യാറാകും. മിഡില്‍ ഈസ്റ്റില്‍ ഏറ്റവും വലിയ മാള്‍ ആണ് ദോഹ ഫെസ്റ്റിവല്‍ സിറ്റി.

നാനൂറിലധികം വാണിജ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഫെസ്റ്റിവല്‍ സിറ്റി. 4,33,000 ചതുരശ്ര മീറ്ററിലുള്ള ഫെസ്റ്റിവല്‍ സിറ്റിക്കുള്ളില്‍ 85 റസ്റ്റോറന്റുകള്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം ഷോപ്പുകളും സിനിമാ ശാലകളും സ്നോപാര്‍ക്കും ആംഗ്രി ബേഡ് തീം പാര്‍ക്കും ഇ-സ്പോര്‍ട്സ് ഗെയിമിങ് അറീന, എഫ്1, ഫൈറ്റ് സിമുലേറ്ററുകള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. ഡേവിഡ് ഹാര്‍ബര്‍ നിര്‍മിച്ച ടോറസിന്റെ വലിയ ശില്‍പ്പവും മാളില്‍ സ്ഥാപിച്ചിട്ടുണ്ട്.

8,000 വാഹനങ്ങള്‍ പാക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കും. ദോഹയുടെ വടക്ക് ശമാല്‍ റോഡിലാണ് ഫെസ്റ്റിവല്‍ സിറ്റി. ഉദ്ഘാടന വര്‍ഷം രണ്ടു കോടിയിലേറെ സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x