
മസ്കറ്റ്: നാലുവര്‍ഷം മുമ്പ് വെട്ടിക്കുറച്ച ഒമാന്റെ 25 ശതമാനം ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചു. സൗദി ഹജ്ജ് വിഭാഗമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇവയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുള്ള ക്വാട്ടകള്‍ വേര്‍തിരിച്ച് നല്‍കിയിട്ടില്ല.
11,200 പേര്‍ക്കാണ് 2013 മുതല്‍ ഒമാനില്‍നിന്ന് ഹജ്ജ് ചെയ്യാന്‍ അനുമതി ലഭിച്ചിരുന്നത്. അതേസമയം ഹറം വികസനത്തെതുടര്‍ന്ന് സൗദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചതാണ് ക്വാട്ട പുനഃസ്ഥാപിക്കാന്‍ കാരണം. ഹജ്ജ് ക്വാട്ടയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ കൂടുതലും ബുദ്ധിമുട്ട് നേരിട്ടിരുന്നത് വിദേശികള്‍ക്കാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.