ഡ്രൈവിങ് ടെസ്റ്റ് കൂടുതല്‍ സുതാര്യമാക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമാണ് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ സ്മാര്‍ട്ട് കാറുകള്‍ ഉപയോഗിക്കുന്നത്. രണ്ട് ഡ്രൈവിങ് സ്കൂളുകളില്‍ ഡ്രൈവിങ് ടെസ്റ്റിനായി സ്മാര്‍ട്ട് കാറുകള്‍ ഉപയോഗിച്ചുതുടങ്ങി.
ദോഹ: രാജ്യത്ത് ഡ്രൈവിങ് ടെസ്റ്റ് ഇനി സ്മാര്‍ട്ട് കാറില്‍. ഡ്രൈവിങ് ടെസ്റ്റ് കൂടുതല്‍ സുതാര്യമാക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമാണ് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ സ്മാര്‍ട്ട് കാറുകള്‍ ഉപയോഗിക്കുന്നത്. രണ്ട് ഡ്രൈവിങ് സ്കൂളുകളില്‍ ഡ്രൈവിങ് ടെസ്റ്റിനായി സ്മാര്‍ട്ട് കാറുകള്‍ ഉപയോഗിച്ചുതുടങ്ങി.
ഡ്രൈവിങ് പരിശീലനത്തിനെത്തുന്നവരില്‍ നിന്നുള്ള പരാതികള്‍ ഒഴിവാക്കുകയാണ് സ്മാര്‍ട്ട് കാറുകളിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ ഗതാഗതപോലീസിന്റെ മേല്‍നോട്ടത്തില്‍ ടെസ്റ്റ് നടത്തുകയും ജയപരാജയങ്ങള്‍ ഗതാഗതപോലീസ് നിര്‍ണയിക്കുകയുമാണ് ചെയ്യുന്നത്. ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് ഉയര്‍ന്ന് വരുന്നത്. സ്മാര്‍ട്ട് കാറുകളില്‍ ക്യാമറയിലൂടെയാകും ഇനിമുതല്‍ ഗതാഗതപോലീസ് ടെസ്റ്റ് നിരീക്ഷിക്കുന്നത്.
ഡ്രൈവിങ് കഴിവ് സമഗ്രമായി വിലയിരുത്താന്‍ കഴിയുന്നതാണ് പുതിയ സ്മാര്‍ട്ട് കാര്‍. ഡ്രൈവറുടെ ഓരോ ചലനവും ക്യാമറ ഒപ്പിയെടുക്കുന്നതിനാല്‍ ടെസ്റ്റിന് വിധേയരാകുന്നവര്‍ തെറ്റുകാണിച്ചാല്‍ അത് നിഷേധിക്കാനും ഇനി കഴിയില്ല. എല്ലാ ഡ്രൈവിങ് സ്കൂളുകളിലും സ്മാര്‍ട്ട് കാറില്‍ ഡ്രൈവിങ് ടെസ്റ്റ് നടപ്പാക്കുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.