Currency

എണ്ണ ഇതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ ഖത്തറില്‍ വര്‍ധന

സ്വന്തം ലേഖകന്‍Thursday, April 13, 2017 11:31 am

ജനുവരി മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 22.1 ശതമാനത്തിന്റെ വര്‍ധനയും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയുമായി താരമത്യം ചെയ്യുമ്പോള്‍ 31.5 ശതമാനത്തിന്റെ വര്‍ധനയും ഉണ്ടെന്നാണ് ഖത്തര്‍ ചേംബറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ദോഹ: എണ്ണ ഇതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ ഖത്തറില്‍ വര്‍ധന. ഫെബ്രുവരി മാസം 22ശതമാനം വര്‍ധനയുണ്ടായെന്ന് ഖത്തര്‍ ചേംബര്‍ വ്യക്തമാക്കി. ജനുവരി മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 22.1 ശതമാനത്തിന്റെ വര്‍ധനയും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയുമായി താരമത്യം ചെയ്യുമ്പോള്‍ 31.5 ശതമാനത്തിന്റെ വര്‍ധനയും ഉണ്ടെന്നാണ് ഖത്തര്‍ ചേംബറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ 171 കോടി റിയാലിന്റെ എണ്ണ ഇതര ഉല്‍പന്നങ്ങളാണു ഖത്തറില്‍ നിന്നു കയറ്റുമതി ചെയ്തത്. ജനുവരി മാസം ഇത് 140 കോടി മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 130 കോടി റിയാലായിരുന്നു എണ്ണ ഇതര മേഖലയുടെ കയറ്റുമതി. എണ്ണ വാതക ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ ഫെബ്രുവരി മാസം ഖത്തറിന്റെ ആകെ കയറ്റുമതി 2,050 കോടി റിയാലിന്റേതായിരുന്നു.

ജിസിസി രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ശക്തിപ്പെട്ടെന്നും ഖത്തറില്‍ നിന്നുള്ള കയറ്റുമതിയില്‍ കൂടുതലും മറ്റ് ജിസിസി രാജ്യങ്ങളിലേക്കാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഖത്തരി ഉല്‍പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്തത് യുഎഇയിലേക്കാണ്. 77.2 കോടി റിയാലിന്റേത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x