Currency

ദോഹയില്‍ പാര്‍ക്കിങ് സ്ഥലം കണ്ടെത്താന്‍ ഐട്രാഫിക് ആപ്പ് പുറത്തിറക്കി

സ്വന്തം ലേഖകന്‍Thursday, April 13, 2017 11:54 am

സൂഖ് വാഖിഫ്, കത്താറ, ദോഹ എക്സിബിഷന്‍ സെന്റര്‍, ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ തുടങ്ങിയ പാര്‍ക്കിങ് സ്ഥലങ്ങളെല്ലാം ഇതിനോടകം ആപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പാര്‍ക്കിങ് കേന്ദ്രങ്ങളെ വൈകാതെ ആപ്പുമായി ബന്ധിപ്പിക്കും.

ദോഹ: പാര്‍ക്കിങ് സ്ഥലങ്ങള്‍ കണ്ടെത്താന്‍ സഹായകമായ ‘ഐട്രാഫിക്’ മൊബൈല്‍ ആപ്പ് പുറത്തിറക്കി. ഖത്തര്‍ മൊബിലിറ്റി ഇന്നൊവേഷന്‍ സെന്റര്‍ (ക്യുഎംഐസി)യാണ് പുതിയ ആപ്പ് പുറത്തിറക്കിയത്. ദോഹയിലും പരിസരത്തും പാര്‍ക്കിങ്ങിന് ഇടം ലഭിക്കുന്നത് ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് വിവിധ പാര്‍ക്കിങ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു മസാരക് ഐട്രാഫിക് ആപ്പിനു രൂപം നല്‍കിയത്.

സൂഖ് വാഖിഫ്, കത്താറ, ദോഹ എക്സിബിഷന്‍ സെന്റര്‍, ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ തുടങ്ങിയ പാര്‍ക്കിങ് സ്ഥലങ്ങളെല്ലാം ഇതിനോടകം ആപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പാര്‍ക്കിങ് കേന്ദ്രങ്ങളെ വൈകാതെ ആപ്പുമായി ബന്ധിപ്പിക്കും. സ്മാര്‍ട് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഏറ്റവും അനുയോജ്യമായ പാര്‍ക്കിങ് സ്ഥലം കണ്ടെത്താന്‍ ആപ്പ് സഹായിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x