മണിക്കൂറില്‍ 8700 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് നിലവില്‍ വിമാനത്താവളത്തിനുള്ളത്. കഴിഞ്ഞ വര്‍ഷം 3.7 കോടി യാത്രക്കാരാണു ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്.
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ 11% വര്‍ധന. ഈ വര്‍ഷത്തെ ആദ്യ നാലു മാസത്തിലെ യാത്രക്കാരുടെ കണക്കുകള്‍ പ്രകാരമാണ് ഇത്രയും വര്‍ധന ഖേരപ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന പ്രതീക്ഷിക്കുന്നതായി വിമാനത്താവളം ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ബാദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു.
യാത്രക്കാരുടെ വര്‍ധനയ്ക്കനുസൃതമായി വേണ്ട സൗകര്യങ്ങളുടെ വിമാനത്താവള വികസനത്തിനായുള്ള പദ്ധതികളുമായി മുന്നോട്ടു പോകുകയാണ്. മണിക്കൂറില്‍ 8700 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് നിലവില്‍ വിമാനത്താവളത്തിനുള്ളത്. കഴിഞ്ഞ വര്‍ഷം 3.7 കോടി യാത്രക്കാരാണു ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്. വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ യാത്രക്കാരുടെ എണ്ണം വര്‍ഷം അഞ്ചുകോടിയിലെത്തുമെന്നാണു പ്രതീക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.