Currency

ഒമാന്‍ എയര്‍ പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Saturday, April 15, 2017 11:44 am

ജോഹന്നാസ്ബര്‍ഗ്, സിയോള്‍, ഒസാക, ഹോങ്കോംഗ്, ടോക്യൊ, ഇസ്താംബുള്‍ എന്നിവിടങ്ങളിലേക്കാണ് ഒമാന്‍ എയര്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്.

മസ്‌കത്ത്: ഒമാന്‍ എയറിന്റെ പുതിയ സര്‍വീസുകള്‍ അധികൃതര്‍ പ്രഖ്യാപിച്ചു. നിലവില്‍ ആഴ്ചയില്‍ 650 സര്‍വീസുകള്‍ വിവിധ രാഷ്ട്രങ്ങളിലേക്കായി നടത്തുന്ന ഒമാന്‍ എയര്‍ 2020 ആകുമ്പോഴേക്ക് ആഴ്ചയിലെ സര്‍വീസുകളുടെ എണ്ണം 781 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്.

ജോഹന്നാസ്ബര്‍ഗ്, സിയോള്‍, ഒസാക, ഹോങ്കോംഗ്, ടോക്യൊ, ഇസ്താംബുള്‍ എന്നിവിടങ്ങളിലേക്കാണ് ഒമാന്‍ എയര്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. 2020ഓടെയാണ് പുതിയ സര്‍വീസുകള്‍ പൂര്‍ണമായും ആരംഭിക്കുകയെന്നും പുതിയ റൂട്ടുകളെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തി വരികയാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x