400 ഒമാനി റിയാലില്‍ കുറവ് ശമ്പളമുള്ള രക്ഷിതാക്കളുടെ കുട്ടികള്‍ക്കാണ് ഫീസ് ഇളവ് ലഭിക്കുക. അര്‍ഹരായവര്‍ ഈ മാസം 27ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ സ്‌കൂള്‍ അഡ്മിന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.
മസ്‌കത്ത്: പുതിയ അധ്യയന വര്‍ഷം മുതല്‍ മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളില്‍ ഫീസ് ഇളവ് നല്‍കും. വരുമാനം കുറഞ്ഞ രക്ഷിതാക്കളുടെ കുട്ടികള്‍ക്കാണ് ഫീസ് ഇളവ് ലഭിക്കുക. ഇതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ട് രക്ഷിതാക്കള്‍ക്ക് പ്രിന്‍സിപ്പല്‍ സര്‍ക്കുലര്‍ കൈമാറിയിട്ടുണ്ട്. ഫീസ് ഇളവ് അനുവദിക്കുന്നതിനായി വിവിധ മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്
400 ഒമാനി റിയാലില്‍ കുറവ് ശമ്പളമുള്ള രക്ഷിതാക്കളുടെ കുട്ടികള്‍ക്കാണ് ഫീസ് ഇളവ് ലഭിക്കുക. അര്‍ഹരായവര്‍ ഈ മാസം 27ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ സ്‌കൂള്‍ അഡ്മിന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ജൂണ്‍ ആദ്യ ആഴ്ചയില്‍ തന്നെ അപേക്ഷകര്‍ അര്‍ഹരാേണാ എന്ന് എസ്.എം.എസ് വഴി വിവരം നല്‍കും. അപേക്ഷകളുടെ കാര്യത്തില്‍ അന്തിമ നടപടി സ്വീകരിക്കുന്നത് സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ആയിരിക്കും.
സാമ്പത്തിക പ്രയാസം മൂലം വിദ്യാര്‍ഥികള്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുവാന്‍ വേണ്ടിയാണ് ഫീസില്‍ ഇളവ് നല്‍കുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.