റെഡ് ലൈന്‍ സൗത്ത് പാതയുടെ 66.5 ശതമാനം ജോലിയും പൂര്‍ത്തിയായിട്ടുണ്ട്. 19 കിലോമീറ്റര്‍ നീളുന്ന റെഡ് ലൈന്‍ സൗത്ത് ഭൂഗര്‍ഭ പാതയുടെ നിര്‍മാണം 58.6 ശതമാനവും ഗോള്‍ഡ് ലൈന്‍ ഭൂഗര്‍ഭ പാത 55 ശതമാനവും പൂര്‍ത്തിയായി.
ഖത്തര്‍: ദോഹ മെട്രോ റെയില്‍ പദ്ധതി നിര്‍മാണം പുരോഗതി കൈവരിച്ചതായി അധികൃതര്‍. നാല് വരിപ്പാതയുടെ 54 മുതല്‍ 59 ശതമാനത്തോളം നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ലുസെയ്ലില്‍ നിന്നും വഖ്റ വരെയുള്ള 13.6 കിലോമീറ്റര്‍ റെഡ് ലൈന്‍ പാതയുടെ നിര്‍മാണം 61.4 ശതമാനവും പൂര്‍ത്തിയായി. ആദ്യ ട്രെയിന്‍ 2019 അവസാന പാദത്തില്‍ ഓടിത്തുടങ്ങും.
റെഡ് ലൈന്‍ സൗത്ത് പാതയുടെ 66.5 ശതമാനം ജോലിയും പൂര്‍ത്തിയായിട്ടുണ്ട്. 19 കിലോമീറ്റര്‍ നീളുന്ന റെഡ് ലൈന്‍ സൗത്ത് ഭൂഗര്‍ഭ പാതയുടെ നിര്‍മാണം 58.6 ശതമാനവും ഗോള്‍ഡ് ലൈന്‍ ഭൂഗര്‍ഭ പാത 55 ശതമാനവും പൂര്‍ത്തിയായി. മിഷെറിബ് ഇന്റര്‍ചേഞ്ച് സ്റ്റേഷനുകള്‍ 54.3 ശതമാനവും, ഗ്രീന്‍ ലൈന്‍ ഭൂഗര്‍ഭ പാത 54.4 ശതമാനവും പൂര്‍ത്തിയായി.
2020 ഓടെ കുറഞ്ഞത് ഫിഫ കപ്പ് ഫൈനല്‍ മത്സരത്തിന് രണ്ട് വര്‍ഷം മുമ്പായി ലുസെയ്ല്‍ ട്രാന്‍സിറ്റ് പ്രവര്‍ത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ഷെഡ്യൂള്‍ പ്രകാരം 2019 ല്‍ ആദ്യ ഘട്ടം പ്രവര്‍ത്തനം തുടങ്ങാനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.