Currency

കുവൈറ്റിൽ ബഹ്‌റൈൻ എംബസി കെട്ടിടം ഉദ്ഘാടനം ചെയ്‌തു

Tuesday, April 18, 2017 10:45 am

ബഹ്‌റൈൻ എംബസിയുടെ കുവൈറ്റിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്‌തു

കുവൈറ്റ് സിറ്റി : ബഹ്‌റൈൻ എംബസിയുടെ കുവൈറ്റിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്‌തു. കുവൈറ്റ് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായഷെയ്ഖ് സബഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബഹ്, ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ എന്നിവർ ചേർന്നാണ് കെട്ടിടത്തിന്റെ ഉദ്‌ഘാടനകർമ്മം നിർവഹിച്ചത്. ഷെയ്ഖ് ജാബിർ അൽ അബ്ദുള്ള അൽ ജാബിർ അൽ സബഹ്, ഷെയ്ഖ് ഫൈസൽ അൽ സഊദ് അൽ സബഹ്എന്നീ പ്രമുഖർ ചടങ്ങിൽ സാന്നിധ്യം വഹിച്ചു.

പുതിയ കെട്ടിടം ദൈയ എംബസി കോൺ‌ക്ലേവിലാണു പണി കഴിപ്പിച്ചിരിക്കുന്നത്. ബഹ്‌റൈനി പൗരന്മാർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുമെന്നും, ഏത്സാഹചര്യത്തിലും അധികൃതരുമായി ബന്ധപ്പെടുവാനുള്ള അവസരം ഒരുക്കുമെന്നും കുവൈറ്റ് മന്ത്രാലയം അറിയിച്ചു.

ഭീകരതക്കെതിരെ പോരാടുന്നതിനു കുവൈത്ത് എന്നും ബഹ്‌റൈനൊപ്പം നിൽക്കുമെന്നു വിദേശകാര്യമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് പറഞ്ഞു. ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് അൽ അഹമ്മദ് അൽ ഖലീഫ ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധത്തെ കുറിച്ച് സംസാരിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x