Currency

വി­ദേ­ശ വി­ദ്യാ­ർത്ഥി­കൾ­ക്കും ഇനി മുതൽ സർ­ക്കാർ സ്‌കൂ­ളിൽ ചേ­രാം

സ്വന്തം ലേഖകൻThursday, April 20, 2017 9:47 am

ദോഹ : ഖത്തറിലെ സ്വകാര്യ സ്‌കൂളുകൾ ഇല്ലാത്ത വടക്കൻ മേഖലയിലെ സ്വകാര്യ, അർദ്ധ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ കുട്ടികൾക്ക് ഇനി മുതൽ സർക്കാർ സ്‌കൂളുകളിൽപ്രവേശനം ലഭിക്കും. ഏപ്രിൽ-23 മുതൽ ജൂലൈ 6വരെ അപേക്ഷ കൾ സ്വീകരിക്കും. 

സെപ്‌തംബറിൽ തുടങ്ങുന്ന പുതിയഅദ്ധ്യയനവർഷത്തിലേക്കുള്ള അപേക്ഷയാണ് ഇപ്പോൾ സ്വീകരിക്കുന്നത്. സർക്കാർ സ്‌കൂളുകളിൽ കുട്ടികളെ ചേർക്കാനാഗ്രഹിക്കുന്ന വിദേശികൾ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഓൺലൈനായാണ്അപേക്ഷ സമർപ്പിക്കേണ്ടത്.

സ്വകാര്യ സ്‌കൂളുകൾ ഇല്ലാത്ത ഖത്തറിന്റെ വടക്കൻ മേഖലയിൽപണിയെടുക്കുന്ന വിദേശികളുടെ മക്കൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. കുട്ടികൾക്ക് സ്കൂൾപ്രവേശനം ലഭിക്കാതെ പോകുന്നസാഹചര്യം ഒഴിവാക്കാൻ വേണ്ടിയാണ് സർക്കാർ സ്‌കൂളുകളിൽവിദേശികളുടെ മക്കൾക്കും പ്രവേശനം നൽകുന്നത്‌.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x