Currency

ഖത്തറില്‍ കടല്‍ ടാക്‌സി എട്ട് മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കും

സ്വന്തം ലേഖകന്‍Thursday, April 20, 2017 12:31 pm

ദോഹ: ഖത്തറില്‍ കടല്‍ ടാക്‌സികള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. 50 യാത്രക്കാര്‍ക്ക് കയറാന്‍ കഴിയുന്ന ചെറിയ ഫെറി സര്‍വീസുകളാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. എട്ട് മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഖത്തര്‍ പൊതുഗതാഗത മന്ത്രാലയം അറിയിച്ചു.

വെസ്റ്റേബയില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് സാധാരണ യാത്രക്ക് ഉപയോഗപ്പെടുന്ന രീതിയിലാണ് കടല്‍ ടാക്‌സി നിലവില്‍ വരിക. ഫെറി സര്‍വീസുകള്‍ വെസ്റ്റ് ബേ, സു പോര്‍ട്ട്, പേള്‍ ഖത്തര്‍, ഇസ്ലാമിക് മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പദ്ധതി നടപ്പിലാകുന്നതോടെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായകമാകും. ഇതിന്റെ ഭാഗമായി വെസ്റ്റ്‌ബേയില്‍ നിര്‍മാണ പ്രവര്‍ത്തനത്തനം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൊതു ഗതാഗത സേവനം കൂടുതല്‍ ശക്തമാക്കുന്നതിെന്റ ഭാഗമയായാണ് കടല്‍ ടാക്‌സി നടപ്പിലാക്കുന്നത്.

വിഷന്‍ 2030 പദ്ധതയില്‍ ഉള്‍പ്പെട്ടതാണ് ഈ പദ്ധതിയെന്നും മന്ത്രാലയം അറിയിച്ചു. ആദ്യ കടല്‍ ടാക്‌സികളായ ചെറിയ കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ പാകത്തിലുള്ള പ്ലാറ്റ് ഫോമുകളുടെയും യാത്രക്കാര്‍ക്ക് ടാക്‌സിയിലേക്ക് കയറാനുള്ള പ്രതലവും ഒരുക്കാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനം എട്ട് മാസം കൊണ്ട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x