Currency

ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ ബ്രിട്ടനിലെ തെരഞ്ഞെടുപ്പിന് ശേഷം

സ്വന്തം ലേഖകന്‍Thursday, April 20, 2017 12:45 pm

ലണ്ടന്‍: ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ ബ്രിട്ടനിലെ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷമേ നടക്കൂവെന്ന് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലൗഡ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് യൂറോപ്യന്‍ യൂണിയന്‍ നിലപാടറിയിച്ചത്.

ബ്രിട്ടീഷ് പാര്‍ലമെന്റിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തെരേസാ മേ യൂറോപ്യന്‍ കമ്മീഷനെ വിളിച്ചത്. അതേസമയം ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പിന് ശേഷമാണെങ്കിലും ബ്രിട്ടനിലുള്ള യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സികളുടെ ആസ്ഥാനങ്ങള്‍ പുനസ്ഥാപിക്കുന്നത് ഈ ചര്‍ച്ചകളുടെ ഭാഗമല്ലെന്ന് ഇയു വക്താവ് പറഞ്ഞു. എന്നാല്‍ ആസ്ഥാനങ്ങള്‍ പുനസ്ഥാപിക്കുന്നത് ബ്രക്‌സിറ്റ് ചര്‍ച്ചകളില്‍ തീരുമാനിക്കുമെന്നാണ് കഴിഞ്ഞ ദിവസം ബ്രിട്ടിഷ് നയതന്ത്രജ്ഞര്‍ പറഞ്ഞിരുന്നത്.

ബ്രക്‌സിറ്റ് ചര്‍ച്ചകളെക്കുറിച്ച് തീരുമാനമെടുക്കാന്‍ ഈ മാസം 29ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ യോഗം ചേരുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x